We have 31 guests online
അംഗങ്ങൾ : 206
ലേഖനങ്ങൾ : 144
ദ ഗ്രേറ്റ് ബ്രൌസര്‍ വാര്‍ E-mail
കൗതുകങ്ങള്‍
Written by Sebin Abraham Jacob   
Monday, 03 August 2009 21:59
AddThis

മൊസില്ല ഫയര്‍ഫോക്സ് വെബ് ബ്രൌസര്‍ നൂറുകോടിയിലേറെ തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടൂ കഴിഞ്ഞിരിക്കുന്നു. ഈ വിജയം ആഘോഷിക്കാന്‍ http://onebillionplusyou.com/ എന്ന വെബ് സൈറ്റ് ഒരുക്കിയിരിക്കയാണു് ഫയര്‍ഫോക്സ് ആരാധകര്‍. ഏതു ബ്രൌസറിലാണോ ഈ സൈറ്റ് ആക്സസ് ചെയ്യുന്നതു്, അതനുസരിച്ചു് വെബ് പേജിലെ pro-firefox badge മാറും. 

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണു് ഉപയോഗിക്കുന്നതെങ്കില്‍ ബാഡ്ജിലെ വാചകം ഇങ്ങനെയാവും: 
You don't use VHS... then why Internet Explorer‍? 
Firefox 3.5 Upgrade Now!
ബ്ലൂറേയുടെ കാലത്തു് വീഡിയോ കാസറ്റ് ആരും ഉപയോഗിക്കുന്നില്ലല്ലോ. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ ഇതില്‍പ്പരം തൊലിയുരിച്ചുകാട്ടാനുണ്ടോ? 

അതേ സമയം ഓപ്പറ, ഗൂഗിള്‍ ക്രോം ബ്രൌസറുകളാണു് ഉപയോഗിക്കുന്നതെങ്കില്‍ ബാഡ്ജിലെ വാചകം ഇങ്ങനെയാവും:
You're settling for good when there's awesome.
Firefox 3.5 Upgrade Now!

ഇനി ഫയര്‍ഫോക്സ് തന്നെയാണെങ്കിലോ? വാചകം ഇങ്ങനെ:
You Rock. Thanks for using Firefox. 
Firefox 3.5 Try Add-ons!

(സഫാരി ഇന്‍‍സ്റ്റോള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ അതില്‍ ടെസ്റ്റ് ചെയ്യാനായില്ല.)

തീര്‍ന്നില്ല. ഫയര്‍ഫോക്സ് ഒഴികെയുള്ള ബ്രൌസറുകളിലെ ബാഡ്ജില്‍ ക്ലിക്ക് ചെയ്താല്‍ എത്തുന്ന താളില്‍ ഫയര്‍ഫോക്സും ഐഇയും തമ്മിലുള്ള താരതമ്യവുമുണ്ടു്.
 
Firefox vs Other browsers
 
ബ്രൌസര്‍ മഹായുദ്ധത്തിന്റെ ഭാഗമായ ഈ ചെറുപോരാട്ടത്തിലെ കൌതുകക്കാഴ്ചകള്‍ നമുക്കിവിടെ രേഖപ്പെടുത്തിവയ്ക്കാം. ആര്‍ക്കറിയാം, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ എന്താവും സ്ഥിതിയെന്നു്? 

അഭിപ്രായങ്ങൾ

(സഫാരി ഇന്‍‍സ്റ്റോള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ അതില്‍ ടെസ്റ്റ് ചെയ്യാനായില്ല.)

Try this. You can change the user agent in about:config . Change the user agent and check the site again. (I am not 100% sure about the success, but it should work). You can even change it to that of Googlebot and access the member-only pages in _some_ forums!!!!

(Don't forget to revert it back to Firefox!!!)

Hail Fx! Hail Free Software!
Wednesday 05 August 2009, 07:48
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക