|
സൈബർ സെക്യൂരിറ്റി
|
|
Written by മനോജ് പി എസ്
|
|
Wednesday, 30 December 2009 18:21 |
ഇന്ന് ഇന്റർനെറ്റില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ നമുക്കാവില്ല. ഇ-മെയിലയക്കാനും വിവരങ്ങൾ തേടാനും മാത്രമല്ല ഇന്ന് ഒരാൾ ഇന്റർനെറ്റിനെ ഉപയോഗിക്കുന്നത്. ബാങ്കിംഗ് ആവശ്യങ്ങൾക്കും മറ്റ് കച്ചവട ആവശ്യങ്ങൾക്കും എന്നുവേണ്ട സ്വകാര്യ, ഗവണ്മെന്റ് സംബന്ധിയായ എല്ലാ ആവശ്യങ്ങളും ഇന്ന് വെബ് അധിഷ്ടിതമായാണ് നാം കൈകാര്യം ചെയ്യുന്നത്.വാണിജ്യ നികുതി,ഇൻകം ടാക്സ് വിദ്യഭ്യാസ ആവശ്യങ്ങൾ ഇവക്കെല്ലാം ഇന്റർനെറ്റില്ലാതെ കഴിയില്ല എന്ന അവസ്ഥ വന്നു. ഈവക ആവശ്യങ്ങളെല്ലാം യൂസർ അധിഷ്ടിതമായിരിക്കും.അതായത് നാം ഇ മെയിൽ ഉപയോഗിക്കുന്നതുപോലെ ഒരു യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചേ ഈവക സൈറ്റുകളിൽ പ്രവേശിക്കാനാവൂ.5 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
|
ലിനക്സ്
|
|
Written by സഫീർ സി എം
|
|
Wednesday, 30 December 2009 17:46 |
|
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രചാരത്തിലായെങ്കിലും ഇന്നും ധാരാളം പേര്‍ ഡയലപ് മോഡം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മുന്‍പ് ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴിയായിരുന്നു അധികം കണക്ഷനുകളും എടുത്തിരുന്നതെങ്കില്‍ ഇന്നു പ്രചാരമുള്ളത് യു എസ് ബി വഴി കണക്റ്റ് ചെയ്യുന്ന വയര്‍ലസ് ഇന്റര്‍നെറ്റ് ഡിവൈസുകള്‍ക്കാണ് - റിലയന്‍സ് നെറ്റ് കണക്റ്റ്, ടാറ്റ പ്ളഗ് റ്റു സര്‍ഫ് , ടാറ്റാ ഫോട്ടോണ്‍ പ്ളസ് , ബി.എസ്.എന്‍.എല്‍ ഇ.വി.ഡി.ഒ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ലിനക്സില്‍ ഡയലപ് മോഡം കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വീവ് ഡയല്‍ പ്രോഗ്രാമിന്റെ കോണ്‍ഫിഗറേഷന്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്. 2 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
ഇന്റർനെറ്റ്
|
|
Written by Riyad M R
|
|
Sunday, 18 October 2009 11:48 |
വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ അവയുടെ യു ആർ എലുകൾ എത്ര ആൾക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവും? സാധാരണ ഗതിയിൽ വെബ്സൈറ്റുകളുടെ യു ആർ എലുകൾ തുടങ്ങുന്നത് http:// എന്നായിരിക്കും.മറ്റു ചിലവയാകട്ടെ https:// എന്നും. എന്താണ് ഇതിന്റെ വ്യത്യാസം? http:// യെ അപേക്ഷിച്ച് എന്താണ് https:// നുള്ള ഗുണം?
ഇന്റർനെറ്റിലൂടെ ഇൻഫർമേഷൻ പരസ്പരം കൈമാറുന്നതിനായി ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് http (Hyper Text Transfer Protocol). സാധാരണ ഗതിയിൽ html പേജുകൾ സ്വീകരിക്കുന്നതിനായിട്ടാണ് Http ഉപയോഗിക്കുന്നതെങ്കിലും മറ്റു വിവരങ്ങൾ സ്വീകരിക്കുന്നതിനും ഈ പ്രോട്ടോക്കോൾ ഉപയോഗിച്ച് വരുന്നു. ചിലയവസരങ്ങളിൽ ക്ലയന്റുകൾക്ക് കോൺഫിഡൻഷ്യലായിട്ടുള്ള വിവരങ്ങളും മറ്റും കൈമാറേണ്ട ആവശ്യം വരുമ്പോൾ ഈ വിവരങ്ങളൊന്നും തന്നെ മറ്റൂള്ളവർ ചോർത്തിയെടുക്കാതിരിക്കുന്നതിനായി സുരക്ഷിതമായ ചില വഴികൾ സ്വീകരിക്കേണ്ടി വരുന്നു. ഈയാവശ്യത്തിനായിട്ടാണ് സെക്യൂർ എച് റ്റി റ്റി പി ( secure http) എന്ന സങ്കേതം നെറ്റ്സ്കേപ്പ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്തത്.
3 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
ലേഖനങ്ങൾ
|
|
Written by Riyad M R
|
|
Monday, 12 October 2009 20:13 |
“2003, ആഗസ്റ്റ് ഒന്നാം വാരം, പൂനെയിലെ കോളേജില് നിന്നും എം ബി എ കഴിഞ്ഞു ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയില് മാര്‍ക്കറ്റിംഗ് എക്സിക്യുടിവ്ആയി ജോലി ചെയ്തു വരികയായിരുന്നദീപക് പ്രേം മൻവാനി എന്ന 22 വയസുള്ള ചെറുപ്പക്കാരനെ അറസ് ചെയ്യുമ്പോള് ചെന്നൈ സിറ്റി പോലീസ് വിചാരിച്ചിരുന്നില്ല ദീപക് ഒരു അന്താരാഷ്ട്ര സൈബര് തട്ടിപ്പു സംഘത്തിലെ അംഗമായിരുന്നെന്ന്. ദീപകിനെ അറസ് ചെയ്യുമ്പോള് അദ്ധേഹത്തിന്റെ കയ്യില് ചെന്നൈ നഗരത്തിലെ രണ്ടു എ റ്റി എമ്മുകളില് നിന്നും തട്ടിച്ച 7.5 ലക്ഷം രൂപ ഉണ്ടായിരുന്നു. രാജ്യത്തു റിപ്പോറ്ട്ട് ചെയ്ത ആദ്യത്തെ എ റ്റി എം ഫ്രാഡ് കേസായിരുന്നു ദീപകിന്റേത്“5 കമന്റുകൾ വായിക്കുക... >>
|
|
Read more...
|
|
Written by സുജിത് മുഹമ്മദ്
|
|
Sunday, 11 October 2009 16:00 |
|
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായ Microsoft Security Essentials (MSE) ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 12 കമന്റുകൾ വായിക്കുക... >> |
|
Read more...
|
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 3 of 17 |