| ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗിനായി ബുക്മാക്സ് |
|
| Written by Russel Gopinathan |
| Friday, 18 June 2010 19:51 |
ഇവിടെയാണ് ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗിന്‍റെ പ്രസക്തി. ഒരു യൂസര്‍നേമും പാസ്‍വേഡും ഉപയോഗിച്ച് ഇതുവരെയുള്ള നമ്മുടെ ബുക്ക്മാര്‍ക്കുകളെ ഏതൊരു സിസ്റ്റത്തിലും ഇരുന്നും സ്വീകരിക്കാൻ കഴിയും. ഏതു സിസ്റ്റത്തിലിരുന്ന് ബ്രൗസുചെയ്യുമ്പോഴും പുതിയ ബുക്ക്മാര്‍ക്കുകള്‍ നമ്മുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കാം എന്ന സൗകര്യം അത്ര ചെറുതായിക്കാണാവുന്നതല്ല. മാത്രമല്ല ബുക്ക്മാര്‍ക്കുകള്‍ തരം തിരിക്കാനും ഇതില്‍ സൗകര്യങ്ങളുണ്ട്. സിസ്റ്റം ക്രാഷ്, ബ്രൗസര്‍ റീഇന്‍സ്റ്റലേഷന്‍ മുതലായവ കാരണം പലപ്പോഴായി ശേഖരിച്ച ബുക്ക്മാര്‍ക്കുകള്‍ നഷ്ടമാകുമെന്ന് പേടിയും വേണ്ട. ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ് സൗകര്യം തരുന്ന ധാരാളം സൈറ്റുകൾ ഇന്ന് ലഭ്യമാണ്. സൌജന്യമായി ഈ സേവനം നൽകുന്ന ഒരു സൈറ്റാണ് ബുക്മാക്സ്. ബുക്ക് മാർക്സിൽ എങ്ങനെയാണ് നമുക്കാവശ്യമായ ബുക്ക്മാർക്കുകൾ രേഖപ്പെടുത്തി ഉപയോഗിക്കുന്നത് എന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ബുക്മാക്സ് പേജ് ലോഡായിക്കഴിഞ്ഞാൽ നിങ്ങള്‍ക്ക് ഇങ്ങനെയൊരു സ്ക്രീന്‍ കാണാവുന്നതാണ്. ![]() അടുത്തതായി ചെയ്യേണ്ടത് ഇതില്‍ പുതിയ ഒരു അക്കൗണ്ട് തുടങ്ങുക എന്നതാണ്. അതിനായി sign up എന്നതില്‍ ക്ലിക്കു ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ നല്‍കുക. submit ല്‍ ക്ലിക്കു ചെയ്യുമ്പോള്‍ HOW TO എന്ന് താഴെക്കാണുന്നതുപോലെ ഒരു പേജ് കാണാം. ![]() ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ bookmarks, add എന്നിവയെ ബുക്ക്മാര്‍ക്ക് ടൂള്‍ ബാറിലേക്ക് അല്ലെങ്കില്‍ ഫേവറിറ്റ് ടൂള്‍ ബാറിലേക്ക് കൂട്ടിച്ചേർക്കാനുള്ള നിർദേശങ്ങള്‍ കാണാവുന്നതാണ്. ![]() എക്സ്പ്ലോറര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ bookmarks, add എന്നീ രണ്ടു ലിങ്കുകളും റൈറ്റ് ക്ലിക്ക് ചെയ്ത് ഫേവറിറ്റ് ബാറിലേക്ക് പ്ലേസ് ചെയ്യുക ![]() ഇപ്പോള്‍ നിങ്ങളുടെ ഫേവറിറ്റ് ബാറില്‍ ഇങ്ങനെ കാണാം. ![]() bookmarks ല്‍ ക്ലിക്കു ചെയ്യുമ്പോള്‍ login പേജ് കാണിക്കും ![]() യൂസര്‍നേമും പാസ്‍വേഡും കൊടുത്ത് ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ താഴെക്കാണുന്നതുപോലൊരു പേജിലെത്താം ![]() ചുവപ്പ് ചതുരത്തില്‍ കാണിച്ചിരിക്കുന്ന ടൂളുകള് ഉപയാഗിച്ച് ഇവിടെ നിന്ന് വേണമെങ്കില്‍ ബുക്ക്മാര്‍ക്കുകളോ, ഫോള്‍ഡറുകളോ കൂട്ടിച്ചേര്‍ക്കാവുന്നതാണ് അടുത്തപടി പലബ്രൗസറുകളായി കിടക്കുന്ന ബുക്ക്മാര്‍ക്കൊക്കെ ഇതിലോട്ട് import ചെയ്യലാണ്. അതിനുവേണ്ടി, നിങ്ങളുടെ ബ്രൗസറിലുള്ള ബുക്ക്മാര്‍ക്കുകളെയൊക്കെ ഒരു ഫയലിലേക്ക് എക്സ്പോർട്ട് ചെയ്യുക. ഇത് ഓരോ ബ്രൗസറിനും ഓരോ രീതിയിലാണ് അതിനായി താഴെക്കാണുന്നതുപോലെ ചെയ്യുക internet explorer: favourite>add to favourite>import and export>export to a file..... ![]() ഒന്നില്‍ കൂടുതല്‍ ബ്രൗസറുകളുണ്ടെങ്കില്‍ ബുക്ക്മാര്‍ക്കുകള്‍ വ്യത്യസ്തമായ പേരുകളില്‍ സേവ് ചെയ്യണം. ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിലേക്കിലേക്ക് import ചെയ്യാന്‍ വേണ്ടി, ബുക്സ്മാക്സ്നെറ്റിന്‍റെ പേജില്‍ കാണുന്ന setting ൽ ക്ലിക്കു ചെയ്യുക. ![]() അടുത്തതായി import bookmark ല്‍ ക്ലിക്കു ചെയ്താല്‍ ബുക്ക്മാര്‍ക്ക് ഫയലുകളുടെ path ചോദിക്കും. . browse ല്‍ ക്ലിക്ക് ചെയ്ത് ഫയലുകളുടെ path പറഞ്ഞുകൊടുക്കുക ![]() ബുക്ക്മാര്‍ക്കുകള്‍ import ചെയ്തു കഴിഞ്ഞാല്‍ താഴെക്കാണുന്ന ചിത്രത്തിലേതു പോലെ നിങ്ങളുടെ പഴയ ബുക്ക്മാര്‍ക്കുകള്‍ കാണാവുന്നതാണ്. ![]() ഇതിലേക്ക് പുതുതായി ബുക്ക്മാര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഏത് വെബ് പേജാണോ നമുക്ക് ബുക്ക്മാര്‍ക്ക് ചെയ്യേണ്ടത് ആ പേജില്‍ നിന്ന് ടൂള്‍ബാറില്‍ ഉള്ള add ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. ഉദാഹരണത്തിന് സൈബര്‍ജാലകത്തിന്‍റെ പേജ് ബുക്ക്മാര്‍ക്ക് ചെയ്യുന്നതെങ്ങനെയെന്ന് താഴെക്കൊടുത്തിരിക്കുന്നു ![]() നമ്മുടെ ഇഷ്ടാനുസരണം ഫോള്‍ഡറുകള്‍ ഉണ്ടാക്കി ബുക്ക്മാര്‍ക്കുകളെ തരംതിരിക്കാനുള്ള സൗകര്യം ബുക്മാക്സ് നമുക്ക് നല്‍കുന്നുണ്ട്. ബുക്ക് മാർക്ക് ചെയ്ത സൈറ്റുകൾ വ്യത്യസ്തങ്ങളായ സിസ്റ്റങ്ങളിൽ നിന്ന് ഉപയോഗിക്കണമെങ്കില്‍ ബൂക്മാക്സിന്റെ സൈറ്റില്‍ കയറി നമ്മുടെ യൂസര്‍നേമും പാസ്‍വേഡും നല്‍കിയാല്‍ മതിയാകും. |