We have 19 guests online

അംഗങ്ങൾ : 949
ലേഖനങ്ങൾ : 152
മലയാളം ടൈപ്പ് ചെയ്യാൻ കീമാനു് പകരം കീമാജിക്‌ PDF Print E-mail
ലേഖനങ്ങൾ - സോഫ്‌റ്റ്‌വെയർ പരിചയം
Written by Shiju Alex   
Monday, 14 March 2011 17:25
AddThis

വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം മലയാളം ടൈപ്പ് ചെയ്യാൻ കീമാൻ എന്ന സോഫ്റ്റ്‌‌വെയറിനെ എത്രത്തോളം ആശ്രയിക്കണം എന്ന് പറയേണ്ടതില്ലല്ലോ. 3 വർഷങ്ങൾക്ക് മുൻപ് വരെ അത് മലയാളം ടൈപ്പിങ്ങിനു് ഏറ്റവും അനുയോജ്യവും ആയിരുന്നു.


എന്നാൽ വിൻഡോസ് വിസ്റ്റയും, വിൻഡോസ് -7നും ഇറങ്ങിയതൊടെ കീമാൻ പ്രശ്നക്കാരനായി. കീമാൻ പ്രൊപ്രൈറ്ററി സൊഫ്റ്റ്‌വെയർ ആയതിനാൽ അതിനായി മലയാളത്തിന്റെ പുതുക്കിയ വേർഷൻ ഇറക്കുന്നത് അതിലേറെ പ്രശ്നമായി. ഇതു മൂലം വിൻഡോസിൽ മലയാളം ടൈപ്പിങ്ങ് പ്രശ്നമാണെന്ന് പലരും  പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്.

മലയാളം വിക്കിപീഡിയനായ ജുനൈദ് ഈ പ്രശ്നത്തിനുള്ള പരിഹാരം വികസിപ്പിച്ചിരിക്കുന്നു. അതിന്റെ വിവരങ്ങൾ ആണിതിൽ.

ഈ പുതിയ പരിഹാരത്തിന്റെ പേർ കീമാജിക്ക് എന്നാണു്. ബർമ്മക്കാരായ ചില വിക്കി പ്രവർത്തകരാണു് ഇത് വികസിപ്പിച്ചത്. ഇപ്പോൾ മലയാളം വിക്കിപീഡിയനായ ജുനൈദ് മലയാളത്തിനായി ടൈപ്പിങ്ങ് സ്കീമുകൾ എഴുതിയുണ്ടാക്കി (മൊഴി സ്കീമും, ഇൻസ്ക്രിപ്റ്റും) കസ്റ്റമൈസ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നു.


ഇത് സ്വതന്ത്രസോഫ്റ്റ്‌വെയറാണു്. അതിനാൽ ഭാവിയിലെ കൂടുതൽ സൗകര്യം ഒരുക്കാം. വിൻഡോസ് എക്സ്പി, വിസ്റ്റ, വിൻഡോസ് -7 എന്നിവയിൽ പരീക്ഷിച്ചു. എല്ലാത്തിലും കുഴപ്പമില്ലാതെ പ്രവർത്തിക്കൂന്നുണ്ട്.

കീമാനൊരു എതിരാളിയാവാൻ കീമാജിക്ക് യോഗ്യനാണെന്ന് കരുതുന്നു. കീമാജിക്കിനായി ജുനൈദ് മൊഴി സ്കീമും, ഇൻസ്ക്രിപ്റ്റ് ലേയൗട്ടും പ്രത്യക്ഷവൽക്കരിച്ചിട്ടുണ്ട്. മൊഴി ലിപ്യന്തരണത്തിന്റെ നിയമങ്ങൾ മലയാളം വിക്കിപീഡിയയിലെ ഉപകരണത്തിൽ നിന്നും കടം കൊണ്ടവയാണ്.

കീമാജിക്ക് മലയാളം മാത്രമായി പാക്ക് ചെയ്ത് ഇൻസ്റ്റാളർ ഇതാ: http://goo.gl/pC1c5
ഇതുപയോഗിച്ച് എളുപ്പത്തിൽ ഇൻസ്റ്റാൾ നടത്താവുന്നതാണ്.

ഇൻസ്റ്റാളർ അല്ലാതെ സിപ്പ് ഫയൽ വേണമെന്നുള്ളവർക്ക്: http://goo.gl/xBtPL


സംഗതി എനേബിൾ ആയാൽ ഉടൻ തന്നെ സിസ്റ്റം ട്രേയിൽ ഒരു ഐക്കൺ പ്രത്യക്ഷമാകും. CTRL + M അമർത്തിയാൽ മൊഴി സ്കീം പ്രവർത്തനക്ഷമം ആകും.മൊഴി സ്കീമും ഇൻസ്ക്രിപ്റ്റും ഇതിൽ ചേർത്തിട്ടുണ്ട്.  2 സ്കീമും നിങ്ങൾക്ക് ഇഷ്ടമുള്ള ഷോർട്ട് കട്ട് കീകൾ ഉപയോഗിച്ച് നിയന്ത്രിക്കാം. വിക്കിപീഡിയയിൽ CTRL + M ഉപയോഗിക്കുന്നതിനാൽ ഇവിടെയും അത് ഉപയോഗിച്ചു എന്ന് മാത്രം. അത് നിങ്ങളുടെ  സൗകര്യം പോലെ മാറ്റാം. ഇപ്പോൾ 2 സ്കീമേ ചേർത്തിട്ടുള്ളൂ എങ്കിലും എത്ര വേണമെങ്കിലും ചേർക്കാനുള്ള സൗകര്യം ഉണ്ട്. അതേ പോലെ ഗിനു/ലിനക്സ് വ്വേർഷനും മാക്ക് വേർഷനും ഒക്കെ താമസിയാതെ ഇറക്കാം.

നോട്ട് പാഡ്, ബ്രൗസർ, വേർഡ്, ഓപ്പണോഫീസ്, ബ്ലോഗിലെ കമെന്റ് ബോക്സ് തുടങ്ങി നമ്മൾ സാധാരണ മലയാളം ടൈപ്പ് ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ ഇത് പരീക്ഷിച്ചു നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നതായി കണ്ടു.


നിങ്ങളിൽ വിൻഡോസ് മലയാളം ടൈപ്പ് ചെയ്യുന്നവർ ഇത് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് നോക്കാൻ താല്പര്യപ്പെടുന്നു. അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുക. കുറേയേറെ കുഴപ്പങ്ങൾ ഞങ്ങൾ കുറച്ച് പേർ ചേർന്ന് കണ്ടെത്തി പരിഹരിച്ചിരുന്നു.

ടെസ്റ്റ് ചെയ്ത് നിങ്ങൾ കണ്ടെത്തുന്ന കുഴപ്പങ്ങൾ This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഐഡിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. കീമാൻ മലയാളത്തിനായി വികസിപ്പിച്ച ജുനൈദിന്റേയും പ്രാഥമിക ടെസ്റ്റിങ്ങ് നടത്തിയവരുടേയും കണ്ണിൽ പെടാതെ പോയ പ്രശ്നങ്ങൾ ഉണ്ടാവാം. പ്രശ്നങ്ങളെല്ലാം  This e-mail address is being protected from spambots. You need JavaScript enabled to view it ലേക്ക് അയക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് ഏറ്റവും അടുത്ത് ദിവസം തന്നെ പുറത്തിറക്കാം.

ഓർക്കുക.

    * ചന്ദ്രക്കല കിട്ടാൻ ~ ചിഹ്നനം ഉപയോഗിക്കണം.
    * ഋ (ഋ-വിന്റെ ചിഹ്നനവും) കിട്ടാൻ R ഉപയോഗിക്കണം.
    * ഞ്ഞ കിട്ടാൻ njnja ഉപയോഗിക്കണം
    * അൻവർ എന്ന് കിട്ടാൻ an_var എന്ന് ടൈപ്പ് ചെയ്യണം


ഈ ബ്ലൊഗ് പോസ്റ്റ്,  കീമാജിക്കുപയോഗിച്ച് ടൈപ്പ് ചെയ്തതാണ് (ഈ മെയിൽ ബ്ലാക്ക്ബെറിയിൽ നിന്ന് അയക്കുന്നതാണെന്ന് പറയുന്ന പോലെ :) )

ഇങ്ങനെ ഒരു സ്വതന്ത്രസൊഫ്റ്റ്‌വെയർ ഇറക്കിയ ബർമ്മീസ് സഹപ്രവർത്തകർക്കും ഇത് മലയാളത്തിനായി കസ്റ്റമൈസ് ചെയ്ത ജുനൈദിനും വളരെ നന്ദി.

ചില്ലക്ഷരം പ്രശ്നമായി തോന്നുന്നവർ അത് പരിഹരിക്കാൻ ആദ്യാക്ഷിയിൽ ഇട്ടിരിക്കുന്ന ഈ പൊസ്റ്റ് വായിച്ച്  അതിൽ പറയുന്ന പോലെ ചെയ്യുക. http://bloghelpline.cyberjalakam.com/2010/04/blog-post.html

 

Courtesy: http://shijualex.blogspot.com/2011/03/blog-post.html

Last Updated on Monday, 14 March 2011 17:33